വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

പാലക്കാട് പത്തിരിപ്പാലയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സ്‌കൂളില്‍വെച്ച് ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ സ്റ്റാഫില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിവി പ്രദീപ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Also Read: വാക്കുകൾ അൽപ്പം കടന്നുപോയി; ഒടുവിൽ ജയിൽ വാസവും നാടുകടത്തലും ശിക്ഷ

ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ ബോധരഹിതരായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്റ്റാഫ് റൂമില്‍ കൊണ്ട് പോയി പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ മുഖേനയാണ് മങ്കര പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രിന്‍സിപ്പല്‍ വി വി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ടോ എന്നും മങ്കര പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Also Read: ബോക്സ് ഓഫീസ് ഹിറ്റിൽ നിന്നും ദൃശ്യം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News