വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലയിൽ അധ്യാപകന് സസ്പെൻഷൻ

കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച അധ്യാപകന് സസ്പെൻഷൻ. കേന്ദ്ര സർവകലാശാലയിലെ സംഘപരിവാർ പ്രചാരകനായ ഇംഗ്ലീഷ് അധ്യാപകനെയാണ് സസ്പെന്റ് ചെയ്തത്. കേന്ദ്ര സർവ്വകലാശാലയിലെ ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.

Also Read; മൂന്ന് വർഷത്തിനിടയിൽ 900 അനധികൃത ഗർഭഛിദ്രങ്ങൾ; ഒൻപതംഗ സംഘം പൊലീസ് പിടിയിൽ

വിദ്യാർത്ഥി പരാതി നൽകിയതിനെ തുടർന്ന് രണ്ടാഴ്ചയായി അധ്യാപകനെ ക്ലാസെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവിൽ സർവകലാശാല ആസ്ഥാനം വിട്ട് പോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ നവംബർ 13നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. പരീക്ഷക്കിടയിൽ ബോധരഹിതയായ പിജി വിദ്യാർഥിനിയെ പ്രാഥമിക ശുശ്രൂഷ നൽകാനെന്ന പേരിൽ മോശമായി പെരുമാറിയെന്നാണ് പരാതി. ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടയിലും മോശമായി സ്പർശിച്ചു. മറ്റു വിദ്യാർത്ഥിനികൾ നാൽപതോളം പരാതികൾ ഇയാൾക്കെതിരെ നൽകിയിട്ടുണ്ട്. ക്ലാസിൽ അശ്ലീല കാര്യങ്ങൾ പഞ്ഞ് ക്ലാസെടുക്കുന്നതിനെതിരെ അധ്യാപകനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.

Also Read; ഹെല്‍മറ്റിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍;വീഡിയോ

സംഘപരിവാർ ചാനലിലും സമൂഹ മാധ്യമങ്ങളിലും സംഘപരിവാർ ആശയ പ്രചാരണം നടത്തുന്നയാളാണ് അധ്യാപകൻ. പെൺകുട്ടിയും സുഹൃത്തുക്കളും പരാതി നൽകിയപ്പോൾ ആദ്യഘട്ടത്തിൽ പരാതി പൂഴ്ത്തിവെക്കാനും പിൻവലിപ്പിക്കാനും സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമം നടത്തി. എന്നാൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ടതോടെ വൈസ് ചാൻസലർക്ക് പരാതി സ്വീകരിക്കേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News