ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

arrest

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് നടക്കാവ് പൊലീസിന്റെ പിടിയിലായി.
മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്ന് പുലർച്ചെ ആയിരുന്നു ഇയാളുടെ അതിക്രമം നടന്നത്. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു.

Also read: നിയമസഭ പുസ്തകോത്സവം; ഇന്ന് തിരിതെളിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസിൽ വെച്ചാണ് അതിക്രമം നടത്തിയത്. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വെച്ച് മോശം രീതിയിൽ പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി.

Nadakav police arrested a young man for sexually assaulting a woman in a Karnataka transport bus. Mustafa, a native of Malappuram Iswaramangalam, was arrested by the police. He assaulted the girl from Kottayam this morning.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News