സീരിയൽ നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രമുഖ നടന്മാരായ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുനെതിരെയാണ് കേസെടുത്തത്. കൊച്ചിയിൽ സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി. എറണാകുളം ഇൻഫോപാർക്ക് പൊലീസാണ് നടൻമാർക്കെതിരെ കേസെടുത്തത്.
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വളരെയധികം ജനപ്രിയമായ സീരിയലിലെ രണ്ട് നടൻമാർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതി നൽകിയിരിക്കുന്ന നടിയും കുറ്റാരോപിതരായ നടന്മാരും ഒരേ സീരിയലിൽ തന്നെയാണ് അഭിനയിക്കുന്നത്.
ALSO READ; ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടി മൊഴി കൊടുത്തിരുന്നു. സീരിയൽ ഷൂട്ടിംഗിനിടെ ഇവർ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താൻ ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലിൽ നിന്നും പിൻമാറിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
NEWS SUMMERY: The police registered a case against the actors on the complaint of the serial actress. A case has been filed against prominent actors Biju Sopanam and SP Sreekumar
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here