രാജസ്ഥാനിൽ യുവതിയെ നഗ്നയാക്കി നടത്തിയ സംഭവം; 3 പേര് പൊലീസ് പിടിയിൽ;എഫ് ഐ ആറിൽ 10 പ്രതികൾ

രാജസ്ഥാനിൽ 21 വയസുള്ള ഗോത്രവര്‍ഗ വിഭാഗക്കാരിയെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്നയാക്കി നടത്തിയ സംഭവത്തിൽ പൊലീസ് മൂന്ന് പേരെ പിടികൂടി. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുവതിയെ നഗ്നയാക്കിയ നടത്തിയതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സഹായം അഭ്യര്‍ഥിച്ച് നിലവിളിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

also read:ധീരജ് വധക്കേസ്; നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്

വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ രോഷാകുലരായ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ അവരെ സ്വന്തം ഗ്രാമത്തിലേക്ക് ബലമായി തിരിച്ച് കൊണ്ടുവരുകയും അവിടെവച്ച് യുവതിയെ മര്‍ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തുവെന്ന് രാജസ്ഥാന്‍ ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിൽ എഫ് ഐ ആറിൽ 10 പ്രതികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതാപ്ഗഢ് പോലീസ് സൂപ്രണ്ട് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണെന്നും ഡിജിപി അറിയിച്ചു .

also read:സാമ്പത്തിക തട്ടിപ്പ്; ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News