സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികപീഡനം ; നൃത്തസംവിധായകൻ അറസ്റ്റിൽ

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്‌ത തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. ഇയാളുടെ സഹപ്രവർത്തകയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. ഈ മാസം 16- നാണ് ജാനി മാസ്റ്റർക്കെതിരെ യുവതി ലൈം​ഗിക പീഡനാരോപണവുമായി രം​ഗത്തെത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

ALSO READ : 15 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ

തനിക്കെതിരെ ലൈംഗികാതിക്രമം നടക്കുമ്പോൾ 16 വയസ് ആയിരുന്നു പ്രായം എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതോടെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ പരാതിയുടെ പിന്നാലെ ജാനി മാസ്റ്റർ ഒളിവിൽ പോയിരുന്നു. പിന്നീട് വ്യാഴാഴ്ച ​ഗോവയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം ആൺ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration