മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ സേനയുടെ ലൈംഗികാധിക്ഷേപം

പുതുപള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ സേനയുടെ ലൈംഗികാധിക്ഷേപം. പുതുപള്ളിയിലെ വികസനമുരടിപ്പ് തുറന്നുകാട്ടിയ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലാണ് ടി 21 ഓണ്‍ലൈന്‍ ചാനല്‍ അവതാരക പാര്‍വതിയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗുണ്ടകളുടെ ആക്രമണം.

കോണ്‍ഗ്രസ് സൈബര്‍ ഗുണ്ടകളുടെ ആക്രമണത്തിനെതിരെയും അത് വാര്‍ത്തയാക്കാന്‍ മടിച്ച മുഖ്യധാര മാധ്യമങ്ങള്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ‘സൈബര്‍ ആക്രമണം എന്നൊക്കെ പറഞ്ഞ് വാര്‍ത്ത വരണമെങ്കില്‍, അപലപിക്കല്‍ മഹോത്സവം കാണണമെങ്കില്‍ പ്രിവിലേജുള്ള കാറ്റഗറിയില്‍ പെട്ട മനുഷ്യരാകണം. അച്ചു ഉമ്മന്റെ ആഡംബര ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതും സൈബര്‍ ആക്രമണമായിരുന്നു. സഖാവ് എന്‍ വി വൈശാഖന്റെ പങ്കാളിക്ക് നേരെ, ജെയ്ക് സി തോമസിന്റെ പങ്കാളിക്ക് നേരെ, സച്ചിന് ദേവ്- ആര്യാ രാജേന്ദ്രന്‍ ദമ്പതികളുടെ പിറന്ന് വീണ കുഞ്ഞിന് പോലും നേരെ സൈബര്‍ ആക്രമണം എന്ന് ആരെങ്കിലും വാര്‍ത്ത കണ്ടിരുന്നോ’- ശ്രീകാന്ത് പി കെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

READ MORE:സോളാര്‍ വിവാദത്തില്‍ എല്‍ഡിഎഫിന് യാതൊരു ബന്ധവുമില്ല;നന്ദകുമാർ കോൺഗ്രസ് ബന്ധമുള്ളയാൾ: ഇ പി ജയരാജന്‍

‘മാധ്യമങ്ങളുടെ മഞ്ഞകണ്ണടയില്‍ ഈ ആക്രമണം ഒരിക്കലും കാണില്ല. ഇതിന് നേതൃത്വം കൊടുത്തവരെ കോണ്‍ഗ്രസ് തള്ളിപ്പറയില്ല, പകരം നിഖില്‍ പൈലി എന്ന ക്രിമിനലിനെ ഒപ്പം ചേര്‍ത്തത് പോലെ നടത്തും. ഇതാണ് കോണ്‍ഗ്രസ്, പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോഴും അഹിംസാ പാര്‍ട്ടിയായി നമുക്ക് മുന്നില്‍ അവതരിപ്പിക്കും’-അശ്വന്‍ അശോക് ഫെയ്സ്ബുക്കില്‍ കുറിച്ചു.

READ MORE:രാത്രിയില്‍ രുചിയൂറും നുറുക്ക് ഗോതമ്പ് പാല്‍കഞ്ഞി ആയാലോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News