ലൈംഗിക പീഡനക്കേസ്; മുൻകൂർ ജാമ്യം തേടി നടൻ ജയസൂര്യ ഹൈക്കോടതിയിൽ

Jayasurya

ലൈംഗിക പീഡനക്കേസില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ജയസൂര്യ. തനിക്കെതിരെ രജിസറ്റര്‍ ചെയ്ത രണ്ടുകേസുകളിലാണ് ജയസൂര്യ മൂന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയ്ക്ക് സമീപംവെച്ച് ജയസൂര്യ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ആലുവയില്‍ താമസിക്കുന്ന നടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് ആദ്യം കേസെടുത്തത്.തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ കൂത്താട്ടുകുളം പോലീസും ജയസൂര്യയ്ക്കെതിരെ കേസെടുത്തിരുന്നു.അതേ സമയം സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോര്‍ട്ടില്‍വെച്ചും ആലുവയിലെ വീട്ടില്‍വെച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ അടിമാലി പൊലീസും കേസെടുത്തിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം കളവാണെന്നും തങ്ങള്‍ നിരപരാധികളാണെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്‍മാരുടെ വാദം.

ALSO READ: പാലക്കാട് യുവതിക്ക് വെട്ടേറ്റു; പറമ്പിലെ ജോലിക്കിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here