ലൈംഗിക പീഡനക്കേസിൽ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബഞ്ച് രാവിലെ 48 ആമത്തെ ഇനമായാണ് ഹർജി പരിഗണിക്കുക. തനിക്ക് എതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറയുന്നു.
ALSO READ: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി; തുടർ നടപടികൾ പിന്നീടെന്ന് സർവകലാശാല
തനിയ്ക്കെതിരെ രജിസറ്റര്‍ ചെയ്ത രണ്ടുകേസുകളിലാണ് ജയസൂര്യ മൂന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയ്ക്ക് സമീപംവെച്ച് ജയസൂര്യ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ആലുവയില്‍ താമസിക്കുന്ന നടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് ആദ്യം കേസെടുത്തത്.തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ കൂത്താട്ടുകുളം പോലീസും ജയസൂര്യയ്ക്കെതിരെ കേസെടുത്തിരുന്നു.വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കണ്ടിട്ടില്ലെന്നും അടുത്ത ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്നും ജയസൂര്യ ഹർജിയിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here