ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കും

Siddique

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.

ALSO READ:മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍

എന്നാല്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ തന്റെ പക്കലുള്ള എല്ലാ തെളിവുകളും ഹാജരാക്കി എന്നാണ് സിദ്ദിഖിന്റെ വിശദീകരണം. തന്നെ പൊലീസ് നിയമവിരുദ്ധമായി പിന്തുടരുന്നെന്നും സിദ്ദിഖ് മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. നേരത്തെ രണ്ടാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബേലി എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കും.

ALSO READ:യുഡിഎഫ് തിരുവമ്പാടി കണ്‍വെന്‍ഷനില്‍ വാക്കേറ്റവും അടിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News