യുവാവ് നൽകിയ ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള തുടർനടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു . കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്.
Also Read: ട്രെൻഡിങ് ‘മാർപാപ്പ’ വീഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളമുയർത്തി ‘മാർക്കോ’ വരുന്നു
സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.
Also Read: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി ഐഎഫ്എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് ഇരയെ വിവസ്ത്രനാകാൻ നിർബന്ധിക്കുകയും പീഡനമേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഓഡിഷൻ പ്രക്രിയയുടെ ഭാഗമായാണ് ക്ഷണിച്ചത് എന്ന് താൻ വിശ്വസിച്ചിരുന്നതായും പിറ്റേന്ന് രാവിലെ പണം വാഗ്ദാനം ചെയ്തതായും ഇര അവകാശപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here