എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമ സംഭവത്തില്‍ പ്രതിയായ സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു എറണാകുളം ജില്ലാ സെഷൻസ് കോടതി. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കും വരെ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമത്തിൽ പ്രതിയായ സീനിയർ ഡോക്ടറുടെ അറസ്റ്റാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞത്. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കും വരെ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യരുത്. പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി ചൊവ്വാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന 2019ലെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ നിന്ന് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനുശേഷം കേസിലെ പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നു പൊലീസിന്‍റെ നീക്കം.
ALSO READ: വിഷമഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുള്ള വീഡിയോയുമായി എലിസബത്ത് ബാല
2019ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത്, സീനിയര്‍ ഡോക്ടര്‍ തന്നെ ബലമായി കടന്നുപിടിച്ചു ചുംബിച്ചുവെന്നാണ് പരാതി. ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോള്‍ ആലുവയിലെ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഡോക്‌ടറിൽ നിന്ന് അപ്രതീക്ഷിത പെരുമാറ്റമുണ്ടായതിന്‍റെ പിറ്റേന്നുതന്നെ ആശുപത്രി അധികാരികളോട് വാക്കാൽ പരാതി പറഞ്ഞിരുന്നു. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥൻ ആയതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയംമൂലവും അന്ന് കൂടുതൽ പരാതി നൽകാൻ സാധിച്ചില്ല.
സീനിയർ ഡോക്ടർ ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലം മാറിപ്പോയതറിഞ്ഞാണ് ഇപ്പോൾ പോസ്‌റ്റിടുന്നതെന്നും വനിതാ ഡോക്ടർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചിരുന്നു. സംഭവം ശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ കേസിലാണ് പ്രതിയുടെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here