കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. ദിവസ വേതന ജീവനക്കാരിയെയാണ് പിരിച്ചുവിട്ടത്.
അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ ജീവനക്കാരന്‍ വടകര സ്വദേശി ശശിധരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തത്.
ശസ്ത്രക്രിയക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് താന്‍ പീഡനത്തിനിരയായത് എന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here