ശാരീരിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതത്തോടെ; ഷിയാസിന്റെ മൊഴി പുറത്ത്

കാസർഗോഡ് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും മോഡലുമായ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതി നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും മറച്ചുവച്ചെന്ന് ഷിയാസ് മൊഴി നൽകി. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളത്. താൻ യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും ഷിയാസിന്റെ മൊഴിയിൽ പറയുന്നു.

Also read:ആട്ടവും പാട്ടും ഭക്ഷണവുമായി നൈറ്റ് ലൈഫിനൊരുങ്ങി മാനവീയം വീഥി

ഷിയാസിനെ ഇന്ന് രാവിലെ കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.ബുധനാഴ്ചയാണ് ഷിയാസ് ചെന്നൈ വിമാന താവളത്തിൽ വെച്ച് പൊലീസ് പിടിയിലാവുന്നത്. ദുബായിൽ നിന്ന് ചെന്നൈയിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞുവെക്കുകയും കേരളാ പോലീസിനെ അറിയിക്കുകയും ചെയ്തു. ഷിയാസിനെതിരെ കേരളാ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചെന്നൈ പോലീസിന്റെ നടപടി. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News