അശ്ലീല ക്ലിപ്പുകൾ കാണിച്ചും ശരീരത്തിൽ തടവിയും യാത്രക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; ജിൻഡാൽ സ്റ്റീൽ സി.ഇ.ഒയ്ക്കെതിരെ പരാതിയുമായി യുവതി

ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി പരാതി നൽകി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് യുവതി അനുഭവം പങ്കുവെച്ചത്. സംഭവം നടന്നത് ബോസ്റ്റണ്‍ യാത്രയ്ക്കിടെ കൊല്‍ക്കത്ത- അബുദാബി ഇത്തിഹാദ് കണക്ഷന്‍ വിമാനത്തിലാണെന്ന് യുവതി പറഞ്ഞു.

ALSO READ: ‘ഇവിടെ ഒരു മലയാളി; വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറി’: മുകേഷ് എംഎൽഎ

‘ഞാന്‍ ഇരുന്നത് ഒരു വ്യവസായിയുടെ അടുത്താണ്. ഏകദേശം 65 വയസ്സ് ആയിരിക്കണം അയാളുടെ പ്രായം. ഇപ്പോള്‍ അയാള്‍ ഒമാനിലാണ് താമസിക്കുന്നതെന്നും പതിവായി യാത്രചെയ്യാറുണ്ടെന്നും എന്നോട് പറഞ്ഞു. എന്നോടയാൾ സംസാരിച്ചുതുടങ്ങി, ഞങ്ങളുടെ കുടുംബകാര്യങ്ങളും മറ്റും. വളരെ സാധാരണമായ സംഭാഷണമായിരുന്നു. രാജസ്ഥാനിലെ ചുരു സ്വദേശിയാണ് അദ്ദേഹം, വിവാഹിതരായ രണ്ട് ആണ്‍മക്കൾ യുഎസില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. എന്റെ ഹോബികള്‍ എന്താണെന്നതിലേക്ക് സംഭാഷണം നീങ്ങി. ഞാന്‍ സിനിമ ആസ്വദിക്കാറുണ്ടോ എന്നും തീര്‍ച്ചയായും എനിക്കിഷ്ടമാണെന്ന് പറയുകയും ചെയ്തു. ശേഷം അയാളുടെ ഫോണില്‍ ചില സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കാന്‍ ഫോണും ഇയര്‍ഫോണും ഊരി!’, ഇങ്ങനെയാണ് യുവതി സമൂഹമാധ്യമത്തിൽ കുറിച്ചത്. ഈ സംഭവം നടന്നതോടെ താൻ ഞെട്ടിയെന്നും ഭയന്നെന്നും യുവതി പറഞ്ഞു. ശേഷം അയാൾ എന്റെ ശരീരത്തിൽ തടവിത്തുടങ്ങി. ഞെട്ടലിലും ഭയത്തിലും മരവിച്ച ഞാൻ വാഷ്റൂമിലേക്ക് ഓടിപ്പോയി ജീവനക്കാരോട് പരാതിപ്പെട്ടു. നന്ദി, ഇത്തിഹാദ് ടീം, വളരെ നല്ല രീതിയിൽ പ്രവര്‍ത്തിക്കുകയും ഉടന്‍ നടപടിയെടുക്കുകയും ചെയ്തു. അതിനു ശേഷം ഇത്തിഹാദ് ടീം എന്നെ അവരുടെ ഇരിപ്പിടത്തില്‍ ഇരുത്തുകയും ചായയും പഴങ്ങളും നല്‍കുകയും ചെയ്യും’, യുവതി പറഞ്ഞു.

ബോസ്റ്റണിലേക്കുള്ള കണക്റ്റിങ് ഫ്‌ളൈറ്റ് നഷ്ടമാകുമെന്നതിനാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല എന്നും യുവതി വ്യക്തമാക്കി. അതേസമയം അയാളുടെ ഭാഗത്തു നിന്നുണ്ടായ ഉപദ്രവത്തെ കുറിച്ച് വിമാനത്തിലെ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്തതയാണ് മനസ്സിലാക്കുന്നതെന്നും യുവതി കുറിച്ചു. ദിനേശ് കുമാര്‍ സരോഗിയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO READ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ‘ബൈ പറയാനൊരുങ്ങി ബൈഡൻ’? പകരം ആര്? കമല ഹാരിസ് വരുമെന്ന് റിപ്പോർട്ട്

യുവതി എക്‌സില്‍ ആരോപണമുന്നയിച്ചപ്പോൾ ജിന്‍ഡാല്‍ സ്റ്റീല്‍ ഉടമ നവീന്‍ ജിന്‍ഡാലിനെ ടാഗ് ചെയ്തിരുന്നു. യുവതിയ്ക്കുണ്ടായ ദുരനുഭവത്തിൽ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും നവീന്‍ മറുപടി നല്‍കി. വെച്ചുപൊറുപ്പിക്കാൻ ആവാത്തതാണ് ഇത്തരം കാര്യങ്ങള്‍ എന്നും നവീൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News