എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം; കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ചതിനായിരുന്നു കേസ്

കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിഷേധം കണ്ട ഗവർണർ വാഹനം നിർത്തി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനോട് ആക്രോശിക്കുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്‌തു.

Also Read: ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി

ഏറെനേരം കയർത്തശേഷം വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിൽ കുത്തിയിരിക്കുകയും എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ആവശ്യപ്പെട്ടിട്ടും ഗവർണർ തിരികെ വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഒടുവിൽ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Also Read: നിയമപരമായി കടമെടുക്കാനുള്ള നമ്മുടെ അവകാശത്തിന്മേലാണ് കേന്ദ്രം കത്തിവച്ചത്: കടകംപള്ളി സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News