പറഞ്ഞത് പച്ച കള്ളം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറില്‍ അടിച്ചിട്ടില്ല; ദൃശ്യങ്ങള്‍ കൈരളിന്യൂസിന്

എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്റെ കാറില്‍ അടിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് പച്ച കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. ഗവര്‍ണ്ണറുടെ കാറിന് സമീപത്തേക്ക് ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ പോലും പോയില്ല. പ്രതിഷേധക്കാരെ പൊലീസ് തടയുന്നതും ദൃശ്യങ്ങളില്‍ കാണാം.

മൂന്ന് ആങ്കിളുകളില്‍ നിന്ന് കൈരളി ന്യൂസിന് ലഭിച്ച ദൃശ്യങ്ങളാണിത്. ഒരു ദൃശ്യങളില്‍ പൊലും എസ്എഫ്‌ഐ ഗവര്‍ണറെ ആക്രമിക്കുന്നില്ല കാറില്‍ തൊട്ടില്ല കരിങ്കൊടിയുമായി ഗവര്‍ണ്ണര്‍ ഗോബാക്ക് എന്ന മുദ്രവാക്യത്തെ ആയുധമാക്കി പ്രതിഷേധിക്കുന്നു. ഈ ദ്യശ്യങളില്‍ പൊലീസിനോട് എസ്എഫ്‌ഐകാരെ നേരിടാന്‍ നിര്‍ദ്ദേശിക്കുന്നത് കാണാം.

Also Read: ചാന്‍സലറുടേത് പൊറാട്ടുനാടകം; ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി ബാധിച്ച അവസ്ഥയാണ്: പി എം ആര്‍ഷോ

വാ തുറന്നാല്‍ പച്ചകള്ളം മാത്രം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ദുര്‍ബുദ്ധി ഏറ്റെടുത്ത ഗവര്‍ണര്‍ കേരള സമൂഹത്തെ. തന്നെ എസ് എഫ് ഐക്കാര്‍ ആക്രമിച്ചു കാറില്‍ അടിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുകയും കള്ളപറയുകയും ചെയ്തു. നുണ പറഞ്ഞ ഗവര്‍ണ്ണര്‍ അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News