വൈസ് ചാന്‍സലര്‍ കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇടപെടുന്നു : എസ്എഫ്‌ഐ

SFI

രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ബോധപൂര്‍വം ഇടപെടുന്നെന്ന് എസ്എഫ്‌ഐ.

ALSO READ:  റഷ്യന്‍ സേനയ്ക്ക് നേരെയുള്ള യുക്രൈന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി മരിച്ചു

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, ജീവനക്കാരും, സെനറ്റ് – സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും ഒരുമിച്ച് ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് നാക് അക്ക്രഡിറ്റേഷനില്‍ ഉയര്‍ന്ന പോയിന്റ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. ഈ നേട്ടത്തെയെല്ലാം തകര്‍ക്കുന്ന സമീപനമാണ് വൈസ് ചാന്‍സലര്‍ കസേരയിലിരിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിവിധ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വൈസ് ചാന്‍സലര്‍ക്ക് ഒപ്പിടാന്‍ സൗകര്യപ്പെടാത്തത് കൊണ്ട് മാത്രം സതംഭിച്ചിരിക്കുകയാണെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി.

ALSO READ: കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു

സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ പലത് പിന്നിട്ടിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ക്കാതെ ഏകാധിപത്യ സ്വഭാവമാണ് വൈസ് ചാന്‍സലര്‍ കാണിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗം ചേരാത്തതിനാല്‍മുഴുവന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും സര്‍വകലാശാലയില്‍ തടസപ്പെട്ടിരിക്കുകയാണ്. ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരം വൈസ് ചാന്‍സലര്‍ സര്‍വകലാശാലയുടെ യശസ് തകര്‍ക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സമീപനം ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉടന്‍ തിരുത്തണമെന്നും സിന്‍ഡിക്കേറ്റ് യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News