പൂക്കോട് വെറ്ററിനറി കോളേജില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ചു സംസാരിച്ച ടി സിദ്ദിഖ് എംഎല്‍എ യുടെ നടപടി അങ്ങേയറ്റം പ്രധിഷേധര്‍ഹമാണെന്ന് എസ്എഫ്‌ഐ. അതിനാല്‍ എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
ALSO READ: വെറും അഞ്ച് മിനിറ്റിൽ വീട്ടിലുണ്ടാക്കാം മംഗോ ഫ്രൂട്ടി
അനുഭവത്തിന്റെ കാഠിന്യം കുറഞ്ഞതുകൊണ്ടാണ് പരാതി വൈകിയതെന്ന് പറഞ്ഞ എംഎല്‍എ പീഡനം ആണെങ്കില്‍ ഉടനെ പരാതി കൊടുക്കുമെന്നും പറഞ്ഞു. പരാതി മുന്നോട്ടു കൊണ്ടുപോവേണ്ടത് ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പരാതി അത്രയേ ഉള്ളൂവെന്നും അധിക്ഷേപിച്ച ടി സിദ്ധീഖ് ഹരാസ്മെന്റ് വിഷയമാണെങ്കില്‍ ഉടനെ പരാതി നല്‍കുമെന്നും പറഞ്ഞു.
ALSO READ: പൊലീസിനെതിരായ കോണ്‍ഗ്രസുകാരുടെ കയ്യേറ്റം; പ്രതിഷേധവുമായി കേരള പൊലീസ് അസോസിയേഷന്‍
ഇത്തരത്തില്‍ ഉള്ള പരാമര്‍ശങ്ങള്‍ നടത്തിയ എം എല്‍ എ വെറ്റിറിനറി കോളേജ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗംമായി തുടരാന്‍ യോഗ്യത ഇല്ല. സിദ്ധാര്‍ത്ഥത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നതുമായ എസ്എഫ്‌ഐ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്കും നീതി ലഭിക്കേണ്ടതുണ്ട്. പെണ്‍കുട്ടിക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക്കും മാധ്യമ വേട്ടയ്ക്കും പുറമേ ഇത്തരത്തില്‍ ഉള്ള പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധ നിറഞ്ഞതാണ്. ആക്രമിക പെടുന്ന പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാന്‍ കൂടി ധൈര്യപെടാന്‍ കഴിയാത്ത വിധത്തിലേക്കുള്ള സാഹചര്യത്തിലേയ്ക്ക് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ എത്തിക്കും. അതിനാല്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അപമാനിച്ച ടി സിദ്ദിഖ് എംഎല്‍എയ്ക്കെതിരെ കേസ് എടുക്കണമെന്നു എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here