‘വർഗീയതയും അക്രമരാഷ്ട്രീയവും മാത്രമാണ് എബിവിപിയുടെ ബാക്കിപത്രം’ ; ദില്ലി സർവകലാശാല തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കാൻ എസ്‌എഫ്‌ഐയും ഐസയും

ദില്ലി സർവ്വകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഒന്നിച്ച്‌ മത്സരിക്കുമെന്ന്‌ അറിയിച്ച് എസ്‌എഫ്‌ഐയും ഐസയും. ഒപ്പം എബിവിപിയുടെ പണക്കൊഴുപ്പും അക്രമരാഷ്ട്രീയവും വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എസ്‌എഫ്‌ഐ, ഐസ ഭാരവാഹികൾ സംയുക്തവാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ബിജെപിയുടെയും ആർഎസ്‌എസിന്റെയും പിന്തുണയോടെ എബിവിപി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മേധാവിത്വം പുലർത്തുകയാണ്‌. എബിവിപിയുടെ നേതൃത്വത്തിലുള്ള യൂണിയന്റെ കാലയളവിൽ നിരവധി വിദ്യാർഥിദ്രോഹ നയങ്ങൾ അടിച്ചേൽപ്പിച്ചുവെന്ന് നേതാക്കൾ പറഞ്ഞു.

ALSO READ : പ്രിയസഖാവിനെ എകെജി ഭവൻ യാത്രയാക്കിയത് കാലം തെറ്റിയെത്തിയ മഴപോലെ മനസുപിടഞ്ഞ്; ഓര്‍മകള്‍ ബാക്കിവെച്ച് ആ ഓഫീസ് മുറി…

വിദ്യാർഥികളുടെ അടിസ്ഥാനസൗകര്യങ്ങൾ നിഷേധിച്ചു. വർഗീയതയും സ്വകാര്യവൽക്കരണവും അക്രമരാഷ്ട്രീയവും മാത്രമാണ്‌ അവരുടേത്. ഈ സാഹചര്യത്തിൽ എബിവിപിയുടെ വിദ്യാർഥി വിരുദ്ധ രാഷ്‌ട്രീയത്തിനെതിരെ എസ്‌എഫ്‌ഐയും ഐസയും സംയുക്തമായി മത്സരിക്കും. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഐസയും സെക്രട്ടറി, ജോ.സെക്രട്ടറി സ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐയും മത്സരിക്കും. വിശദമായ സ്ഥാനാർഥിപ്പട്ടിയും മാനിഫെസ്‌റ്റോയും ഉടൻ പുറത്തിറക്കുമെന്നും നേതാക്കൾ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News