എൻസിഇആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയ സംഭവം; പ്രതിഷേധവുമായി എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി

എൻസിഇആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയതിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് എസ്എഫ്ഐ. സിലബസുകളെ കാവിവത്കരിക്കുന്ന നീക്കം തടയണമെന്നും, എൻസിഇആർടി പാഠപുസ്തകം പുനപരിശോധിക്കണമെന്നും, രാജ്യത്തിന്റെ യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കരുതെന്നും എസ്എഫ്ഐ ആഹ്വാനം ചെയ്തു.

Also Read; തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ക്രമക്കേടുകൾ നടന്നിട്ടില്ല എന്ന എൻടിഎയുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രണ്ടിടത്ത് ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. ബീഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാാനങ്ങളിൽ പരീക്ഷയിൽ നടന്ന ക്രമക്കേടുകളുെടെ വിവരങ്ങളും പുറത്ത് വന്നിരുന്നു. പിന്നാലെയാണ് നീറ്റ് ക്രമക്കേടിൽ നിയമപോരാട്ടത്തിനൊരുങ്ങി എസ്എഫ്ഐ രംഗത്ത് വന്നത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണം എന്ന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി നൽകി. എസ്എഫ്ഐയ്ക്ക്‌ വേണ്ടി അഖിലേന്ത്യ ജോയിൻ സെക്രട്ടറി ആദർശ് എം സജിയാണ് ഹർജി നൽകിയത്. അതിനിടെ എൻസിആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയതിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി രംഗത്ത് വന്നു.

Also Read; എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ്; അനുഭവം പങ്കുവെച്ചത് മാധ്യമപ്രവർത്തകൻ

വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുത്ത്തോൽപ്പിക്കുമെന്നും സിലബസുകളെ കാവിവത്കരിക്കുന്ന നീക്കം തടയുമെന്നും എസ്എഫ്ഐ. എൻസിആർടി പാഠപുസ്തകം പുനഃപരിശോധിക്കണമെന്നും രാജ്യത്തിന്റെ യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കരുതെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News