‘ഒരു ബാനര്‍ അഴിച്ചുമാറ്റിയാല്‍ നൂറ് ബാനര്‍ കെട്ടും’; ജീവന്‍ പോയാലും സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ആര്‍ഷോ

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഴിപ്പിച്ച ബാനറുകള്‍ക്ക് പകരം 100 ബാനറുകള്‍ സ്ഥാപിക്കാനൊരുങ്ങി എസ്എഫ്‌ഐ. ഒരു ബാനര്‍ അഴിച്ചുമാറ്റിയാല്‍ നൂറ് ബാനര്‍ കെട്ടുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലാ ക്യാമ്പസില്‍ എസ്എഫ്ഐ ജനാധിപത്യപരമായിട്ട് തന്നെയാണ് ബാനര്‍ കെട്ടിയിട്ടുള്ളത്. അത് അഴിച്ചുമാറ്റാന്‍ അനുവദിക്കില്ല. കാരണം രാഷ്ട്രീയ മുദ്രാവാക്യമാണ് അതില്‍ എഴുതിയിട്ടുള്ളത്. ഒരു ബാനര്‍ അഴിച്ചുമാറ്റിയാല്‍ നൂറു ബാനര്‍ കെട്ടുമെന്നും ആര്‍ഷോ പറഞ്ഞു.

Also Read : ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐഎം

ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഗവര്‍ണര്‍ മറുപടി പറയേണ്ടിവരും. അക്രമസമരമല്ല എസ്എഫ്ഐയുടെ മാര്‍ഗം. ഏത് തരത്തിലുള്ള പൊലീസ് നടപടിയും നിയമനടപടിയും പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് സമരത്തിനിറങ്ങിയിട്ടുള്ളത്. ഞങ്ങളുടെ സമരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് വേണ്ടിയാണ്. ഏതെല്ലാം തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ ഉണ്ടായാലും, ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നാലും സമരത്തില്‍ പിറകോട്ട് പോകില്ലെന്നാണ് തീരുമാനം.

യുഡിഎഫ് ഭരണകാലത്ത് വലിയ പൊലീസ് വേട്ടകള്‍ അനുഭവിച്ചിട്ടുള്ള പ്രസ്ഥാനമാണ് എസ്എഫ്ഐ. എത്രയോ വലിയ സമരമുഖങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. ജനാധിപത്യപരമായ ചോദ്യങ്ങളെ ഗവര്‍ണര്‍ ഭയക്കുന്നു. രാജ്ഭവനില്‍ ഇരുന്നാല്‍ രാജാവാകില്ല. തമാശ ചിത്രങ്ങളിലെ നാലാംകിട കഥാപാത്രമായി ഗവര്‍ണര്‍ മാറിയെന്നും ആര്‍ഷോ പറഞ്ഞു.

Also Read : ‘നേരം പുലരും മുൻപ് 100 ബാനറുകൾ’; ഗവർണർക്കെതിരെ പ്രതിഷേധക്കടലായി എസ്എഫ്ഐ

ഗവര്‍ണര്‍ ഗംഭീരമാണ് എന്നെഴുതിയ സംഘപരിവാര്‍ ബാനര്‍ കത്തിച്ചുകൊണ്ടാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം. ഗവര്‍ണര്‍ പ്രകോപനമുണ്ടാക്കി സമരത്തെ അക്രമാസക്തനാക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോ പറഞ്ഞു. ജനാധിപത്യ വിരുദ്ധനാണ് ഗവര്‍ണറെന്ന് വീണ്ടും തെളിയിച്ചു. പ്രകോപനത്തിന്റെ പരമാവധിക്കാന് ഗവര്‍ണര്‍ ശ്രമിക്കുന്നത്. എന്നാല്‍ എസ്എഫ്‌ഐ അക്രമത്തിനില്ലെന്നും അര്‍ഷോ പറഞ്ഞു. എസ്എഫ്‌ഐ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെല്ലാം തികച്ചും രാഷ്ട്രീയമാണ്. പ്രതിഷേധത്തിലൂടെ ഗവര്‍ണറുടെ കടത്താതെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News