‘ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ’; കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ ബാനര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ ബാനര്‍. ‘ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ’ എന്നാണ് ബാനറിലെ വാചകം. സര്‍വകലാശാലയുടെ പ്രധാന കവാടത്തിലാണ് ബാനര്‍ ഉയര്‍ന്നത്.

Also Read: ലക്ഷദ്വീപില്‍ കേരള സിലബസ്‌ ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി.ശിവന്‍കുട്ടി

അതേസമയം, ഒരു ജനാധിപത്യ കേരളത്തിന്റെ ക്ഷമ പരീക്ഷിക്കാനും അതിന്റെ മാന്യതയെ വെല്ലുവിളിക്കാനും ഉള്ള ഒരു നീക്കമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മന്ത്രി കെ. രാജന്‍. കോട്ടയത്ത് നവകേരള സദസിനിടെ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അകത്തു പോയി താമസിക്കുമെന്ന വെല്ലുവിളി കേരളത്തിലെ ഗവര്‍ണറെ ഭാഗത്തുനിന്ന് ഉയരുകയാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News