ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ALSO READ: ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനവ്യാപകമായി സമരം നടത്തിയിരുന്നു.

ALSO READ: ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍, കേന്ദ്രം പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നു: മുഖ്യമന്ത്രി

സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കിയ വിദ്യാര്‍ഥികള്‍ രാജഭവനിലേക്കും, വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. പലയിടങ്ങളിലും മാർച്ച് സംഘർഷഭരിതമാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ കരിങ്കൊടി പ്രതിഷേധവും. ഗവര്‍ണര്‍ നിലപാട് തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News