മലപ്പുറം എരമംഗലത്ത് ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം. എരമംഗലം ജങ്ഷനിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി ഗവർണറുടെ വാഹന വ്യൂഹത്തിനു മുൻപിൽ പ്രതിഷേധിച്ചു. പിന്നാലെ ഗവർണർ ഗോബാക്ക് മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Also read:ലോക്‌സഭ തെരഞ്ഞെടുപ്പ്; തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ശ്രമവുമായി കോൺഗ്രസ്സ്
അന്തരിച്ച കോൺഗ്രസ് മുൻ എംഎൽഎ പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങിനാണ് ഗവർണർ എത്തിയത്. മിസ്റ്റർ ചാൻസിലർ യു ആർ നോട്ട് വെൽക്കം ഹിയർ തുടങ്ങിയ വാചകങ്ങളോടെയുള്ള പ്രതിഷേധ ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. ഭരിയ്ക്കുന്ന പാർട്ടിയുടെ ആളുകൾ നിയമത്തെ വെല്ലുവിളിയ്ക്കുകയാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
Also read:പിറന്നാൾ ആഘോഷത്തിന് ശേഷം ബാങ്ക് മാനേജരെ കൊലപ്പെടുത്തി യുവാവ്; കൊലപാതകം സംശയത്തെ തുടർന്ന്
കോൺഗ്രസ് നേതാവ് വി എം സുധീരൻ, രമേശ് ചെന്നിത്തല, ഇ ടി മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷണമുണ്ടായിരുന്ന ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എ പി അനിൽകുമാർ, പൊന്നാനി എംഎൽഎ പി നന്ദകുമാർ എന്നിവർ പരിപാടിയിൽ നിന്നു വിട്ടു നിന്നു. കോൺഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയിലേക്ക് ഗവർണറെ ക്ഷണിച്ചതിൽ യൂത്ത് കോൺഗ്രസ് നേരത്തേ പരസ്യമായി പ്രതിഷേധമറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here