ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്‌ഐ; തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്‌ഐ. തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു. ചാക്കയിലും, ജനറല്‍ ഹോസ്പിറ്റല്‍ പരിസരത്തുമാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്

Also Read : ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ്, ഉണരുമ്പോള്‍ ബിജെപി: പരിഹാസവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

ഡിസംബർ 21ന് ഗവർണർ രാജ്ഭവനിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയും എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. നേരത്തെ, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ ദിവസങ്ങൾ നീണ്ട പ്രതിഷേധം എസ്.എഫ്.ഐ സംഘടിപ്പിച്ചിരുന്നു.

Also Read : കോണ്‍ഗ്രസ് ഭരിക്കുന്ന ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി അഴിമതി; അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

ഗവർണർക്കെതിരെ നടപടി കടുപ്പിച്ച് സർക്കാറും രംഗത്തെത്തിയിരുന്നു. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗവർണർ നിരന്തരം പ്രോട്ടോക്കോൾ ലംഘനം നടത്തുന്നുവെന്നും കത്തിൽ വിമർശനമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News