വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ; റോഡിലിറങ്ങി കുത്തിയിരുന്ന് ഗവർണർ

കൊല്ലത്ത് ഗവർണറെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. റോഡിലിറങ്ങി കുത്തിയിരുന്ന് ഗവർണർ. കൊല്ലം നിലമേലിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധം കണ്ട ഗവർണർ വാഹനം നിർത്തി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനോട് ആക്രോശിക്കുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്‌തു.

Also Read: റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദം; ‘ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിത്’: മന്ത്രി മുഹമ്മദ് റിയാസ്

ഏറെനേരം കയർത്തശേഷം വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിൽ കുത്തിയിരിക്കുകയാണ്. പ്രോട്ടോകോൾ ലംഘിച്ചാണ് ഇത്തവണയും ഗവർണർ റോഡിലിറങ്ങി കുത്തിയിരിക്കുന്നത്. റോഡരികിലെ കടയ്ക്ക് മുൻപിലാണ് ഗവർണർ കുത്തിയിരിക്കുന്നത്. മുൻപും ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് മിഠായിത്തെരുവിലിറങ്ങിയത് വലിയ വിവാദങ്ങളിലേക്ക് പോയിരുന്നു.

Also Read: ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

അതേസമയം, എസ്എഫ്ഐ നടത്തിയത് ജനാധിപത്യപരമായ സമരമാണെന്നും ഗവർണർ പ്രതിഷേധ നാടകം കളിക്കുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News