ഗവർണർക്കെതിരെ ഇന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഗവർണർക്കെതിരെ ഇന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം ദന്താശുപത്രിയിൽ എത്തി മടങ്ങും വഴി പട്ടത്തു വച്ചാണ് പ്രവർത്തകർ ഗവർണറെ കരിങ്കോടി കാണിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ ക്കെതിരെ എസ് എഫ് ഐ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായിരുന്നു ഇന്നും തിരുവനന്തപുരത്ത് കണ്ടത്.

Also Read: കേരളത്തിൽ എട്ടിടത്ത് ലുലു മാളും ഹൈപ്പർ മാർക്കറ്റും തുറക്കും; പാലക്കാട്ട് തുറന്നു, അടുത്തത് കോഴിക്കോട്ട്

രാവിലെ തിരുവനന്തപുരം ഡെന്റൽ മെഡിക്കൽ കോളേജിൽ ഗവർണർ എത്തും മുമ്പേ എസ്എഫ്ഐ പ്രതിഷേധം ആരംഭിച്ചിരുന്നു. വലിയ ബാനർ ഉയർത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

Also Read: നവകേരളത്തിലേക്ക് കൈപിടിച്ച് ഒരുമയോടെ

ചികിത്സ കഴിഞ്ഞ് ദന്താശുപത്രിയിൽ നിന്നും തിരിച്ചു പോകും വഴി പട്ടം ജംഗ്ഷനിൽ വച്ച് ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ജനാധിപത്യപരമായ പ്രതിഷേധത്തെ പോലും ഗവർണർ ഭയപ്പെടുകയാണെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് നന്ദൻ പറഞ്ഞു. സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഉള്ള നീക്കം എന്തു വില കൊടുത്തും തടയാനാണ് എസ്എഫ്ഐയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News