എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. കേരള കേന്ദ്ര സർവ്വകലാശാലയിൽ ആകെയുള്ള ഏഴ് മേജർ സീറ്റിൽ ആറിലും എസ്‌എഫ്‌ഐക്ക് ജയിച്ചു.
രണ്ടുദിവസം മുമ്പ് നടന്ന എക്സിക്യൂട്ടിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 53 കൗൺസിൽ സീറ്റുകളിൽ 32 എണ്ണവും എസ്‌എഫ്‌ഐ നേടിയിരുന്നു.
എസ് എഫ് ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: അബ്ദുൽ സഹദ് (സെക്രട്ടറി), മല്ലേഷ് (വൈസ് പ്രസിഡന്റ്), ശ്രീപ്രിയ (ജോയന്റ് സെക്രട്ടറി), ആയിഷ അയ്യൂബ്, രേതു രവീന്ദ്രൻ, അനുഷ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ).
കേരള കേന്ദ്ര സർവ്വകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എ ബി വി പി – എൻ എസ് യുവിനെ കൂട്ടുപിടിച്ചാണ് മത്സരിച്ചത്.
“അവർ ഞങ്ങളെ കുഴിച്ചുമൂടാൻ ശ്രമിച്ചപ്പോൾ അറിഞ്ഞിരുന്നില്ല ഞങ്ങൾ വിത്തുകളായിരുന്നുവെന്ന്” എഴുതിയ പോസ്റ്ററുമായാണ് എസ് എഫ് ഐ വിജയം ആഘോഷിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here