ഇകെഎന്‍എം കോളേജില്‍ മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ച് എസ്എഫ്‌ഐ; എതിരില്ലാതെ വിജയം

എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജ് യൂണിയനില്‍ മുഴുവനും പെണ്‍കുട്ടികള്‍. എട്ട് ജനറല്‍ സീറ്റിലും 10ാം ക്ലാസ് പ്രതിനിധികളുമായി എസ്എഫ്ഐയുടെ 18 വനിതാ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സെപ്തംബര്‍ 29 നാണ് തെരഞ്ഞെടുപ്പെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാലാണ്.

Also Read: ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പോകുന്നത് കളിക്കാനാണ് പോകുന്നത്; ഹാരിസ് റൗഫ്

കഴിഞ്ഞ വര്‍ഷം അഞ്ച് ജനറല്‍ സീറ്റുകളിലും പെണ്‍കുട്ടികളായിരുന്നു വിജയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യൂണിയന്‍ ചെയര്‍പേഴ്സണും പെണ്‍കുട്ടികളാണ്. പിന്നാലെ ഈ വര്‍ഷം മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ എസ്എഫ്ഐ തീരുമാനിക്കുകയായിരുന്നു.

Also Read: വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് 8 പേര്‍ക്ക് അപൂര്‍വരോഗം

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍: ശ്രേയ ജയന്‍ (ചെയ.), ആര്‍ അഞ്ജു (വൈസ് ചെയ.), ആര്യ രാഘവന്‍ (ജന. സെക്ര.), നന്ദന മോഹന്‍ (ജോ. സെക്ര.), ടി വി മേഘ (യു.യു.സി.), സാനിയ പ്രകാശ് (എഡിറ്റര്‍), അഞ്ജന വിശ്വനാഥ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), സി അരുണിമ (സ്പോര്‍ട്‌സ് ക്യാപ്റ്റന്‍). അസോസിയേഷന്‍ സെക്രട്ടറിമാര്‍: ഷിയ സുരേഷ്, ടി. ശരണ്യ, പി.കെ. ദിവ്യ, അക്ഷയ സന്തോഷ്, സി. അശ്വതി, പി.വി. സനുഷ. ബാച്ച് പ്രതിനിധികള്‍: ലിമിയ തോമസ്, പി.വി. നിയ, കെ.എം. ആദിത്യ, എം. അനഘ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News