ദേശീയ മെഡിക്കല്‍ കമ്മീഷന് ലോഗോയിലെ പേരു മാറ്റത്തെ വിമർശിച്ച് എസ് എഫ് ഐ നേതൃത്വം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചു. കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒൻപതര വർഷമായി നടക്കുന്ന വിദ്യാഭ്യാസത്തിൻ്റെ കാവിവത്കരണത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ പുതിയ ലോഗോയെന്ന് എസ്.എഫ്.ഐ നേതൃത്വം പ്രസ്താവിച്ചു.
also read: മഹ്സൂസ് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ സമ്മാനർഹർ; 22 ലക്ഷം രൂപ വീതം
‘ രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തെയാകെ നിയന്ത്രിക്കുന്ന നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ ലോഗോയിൽ ധന്വന്തരിയുടെ പടം ഉൾപ്പെടുത്തിയത് ഈ രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണ്. മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ, ഒരു ഏകാധിപത്യ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ലോഗോയിലുള്ള ഈ മാറ്റം. വൈദേശികാധിപത്യത്തിനെതിരെ നടന്ന നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് നമ്മുടെ രാജ്യം ഒരു പരമാധികാര, മതനിരപേക്ഷ, ജനാധിപത്യ, സ്ഥിതിസമത്വ റിപബ്ലിക് ആയി മാറിയത്. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ പുതിയ ലോഗോ മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണ്, ഐതിഹാസികമായ പോരാട്ടങ്ങൾക്കൊടുവിൽ നേടിയെടുത്ത ഇന്ത്യയെന്ന മതനിരപേക്ഷ റിപ്പബ്ലിക്കിനെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ വിദ്യാർത്ഥികളും അണിനിരക്കണം. ‘എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
also read: മഹ്സൂസ് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ സമ്മാനർഹർ; 22 ലക്ഷം രൂപ വീതം
ദേശീയ മെഡിക്കല്‍ കമ്മീഷന് ലോഗോയിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കിയാണ് പുതിയ ലോഗോ. ലോഗോയിലെ ധന്വന്തരിയുടെ ചിത്രം കളര്‍ ചിത്രമാക്കി വലുപ്പത്തില്‍ ചേര്‍ത്തിട്ടുണ്ട്. ലോഗോയുടെ നടുവിലായാണ് ധന്വന്തരി ചിത്രം ചേര്‍ത്തത്. ലോഗോയിലെ അശോകസ്തംഭത്തിന് പകരം ഹിന്ദുദൈവം. മതേതര ആശയങ്ങളുടെ ലംഘനമാണ് ലോഗോയില്‍ എന്നാണ് വിമര്‍ശനം.
View this post on Instagram
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here