നീറ്റ് പരീക്ഷ അട്ടിമറിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ദില്ലി സംസ്ഥാന കമ്മിറ്റി. ദില്ലി മാനവവിഭവ ശേഷി മന്ത്രാലയത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പരീക്ഷാ ക്രമക്കേടിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും സുരക്ഷിതമായ പരീക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത എൻ ടി എയെ പിരിച്ചുവിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
Also read:തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടി: സിപിഐ(എം) പോളിറ്റ് ബ്യൂറോ
പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുന്നതാണെന്നും ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവും വിദ്യാർത്ഥികൾ ഉയർത്തിയിട്ടുണ്ട്. പരീക്ഷയില്‍ 67 വിദ്യാര്‍ത്ഥികള്‍ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിടുന്നത് അസാധാരണ സംഭവമാണെന്ന് ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം വ്യാപകമായതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രം രംഗത്ത് വന്നിരുന്നു. ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. അതേസമയം പരീക്ഷ വിവാദത്തിന് പിന്നാലെ ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here