‘ഒന്നഴിച്ചാൽ നൂറെണ്ണം’; കാലിക്കറ്റ് സർവകലാശാലയിൽ നൂറുകണക്കിന് ബാനറും പോസ്റ്ററുമുയർത്തി എസ്എഫ്ഐ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഴിപ്പിച്ച ബാനറില് പകരം നൂറുകണക്കിന് ബാനറും പോസ്റ്ററുമുയർത്തി എസ്എഫ്ഐ. കഴിഞ്ഞ ദിവസമാണ് കേരളം യൂണിവേഴ്സിറ്റി സെനറ്റിൽ എബിവിപി പ്രവർത്തകരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ചു കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ ബാനറുയർത്തിയത്. യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലെത്തിയ ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ ബാനർ കണ്ടു കുപിതനായി അത് അഴിപ്പിക്കുകയായിരുന്നു.

Also Read: ഗവർണർ ഹിറ്റ്ലർ അല്ല; അഴിപ്പിച്ച ബാനർ വീണ്ടും കെട്ടിയ എസ്എഫ്ഐ കുട്ടികളെ അഭിനന്ദിക്കുന്നു: മന്ത്രി എം ബി രാജേഷ്

ഗവർണറുടെ പ്രതിഷേധത്തോടുള്ള അസഹിഷ്ണുതയോടും ഏകാധിപത്യ നിലപാടിനോടും പ്രതിഷേധിച്ചു കേരളത്തിലെ മുഴുവൻ കാമ്പസുകളിലും ബാനർ പ്രതിഷേധമാണ് എസ്എഫ്ഐ ആഹ്വാനം ചെയ്തത്. ഇന്നലെ രാത്രിയോടെ എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ എബിവിപിയുടെ ‘ഗവർണർ ഗംഭീരമാണ്’ എന്നെഴുതിയ ബാനർ കത്തിക്കുകയും ഗവാനാരുടെ കോലം കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.

Also Read: സംഘി ചാൻസിലർ കേരളം വിടുക; ഡിസംബർ 18ന് ഡിവൈഎഫ്ഐയുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും

അതേസമയം ഗവർണറുടെ ‘ബ്ലഡി കണ്ണൂർ’ പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരും രംഗത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് സംസ്കൃത കോളേജിലും ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ പ്രചാരണം. വിധേയത്വം സംഘപരിവാറിനോട് ആവരുതെന്ന് എഴുതിയ ബാനറാണ് എസ്എഫ്ഐ സംസ്കൃത കോളേജിന് മുന്നിൽ ഉയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News