കേരള സർവകലാശാലാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്ഐക്ക് വൻ വിജയം. സർവകലാശാലാ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭൂരിപക്ഷം കോളജ് യൂണിയനുകളും എസ്‌എഫ്‌ഐ നേടി. കണ്ണൂർ, കലിക്കറ്റ്, എംജി സർവകലാശാലാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെയാണ് ഈ വിജയം. യൂണിവേഴ്‌സിററി കൗൺസിലർമാരുടെ എണ്ണത്തിലും എസ്‌ഫ്‌ഐക്കാണ് മുൻ തൂക്കം. കെഎസ് യുവിന്റെ ൽ നിന്ന് യൂണിയനുകൾ പിടിച്ചെടുക്കുകയും ചെയ്‌തു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, സംസ്‌കൃത കോളജ്, ആർട്ട്‌സ് കോളജ്, വിമൻസ് കോളജ്, നാഷണൽ, കൊല്ലം എസ്‌എൻ, പുനലൂർ എസ്‌എൻ, വാഴച്ചൽ ഇമ്മാനുവൽ, തോന്നക്കൽ എജെ, ഇക്‌ബാൽ കോളജ്, നഗരൂർ ശ്രീശങ്കര, കുളത്തൂർ കോളജ്, മാവേലിക്കര ബിഷപ്പ്‌മൂർ, ഹരിപ്പാട് ടികെഎം, ഇരമില്ലിക്കര അയ്യപ്പ കോളജ്, പന്തളം എൻഎസ്‌എസ് തുടങ്ങി നിരവധി കോളജുകളിൽ എല്ലാ സീറ്റുകളും എസ്‌എഫ്‌ഐ ഒറ്റക്ക് നേടി.
എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ച വിദ്യാർഥികളെ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്‌തു. നുണ പ്രചരണങ്ങൾ വഴി എസ്‌എഫ്ഐയെ തകർക്കാൻ ശ്രമിച്ചവർക്ക് വിദ്യാർഥി സമൂഹം നൽകിയ തിരിച്ചടി കൂടിയാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here