സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്‌ഐ

സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ. തിരുവനന്തപുരത്ത് ഇന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടി. ദില്ലിയിലേക്കുള്ള യാത്രയ്ക്കായി രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം.

READ ALSO:സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശന നിയന്ത്രണത്തില്‍ മാറ്റം

ജനറല്‍ ആശുപത്രി പരിസരത്ത് വെച്ചാണ് എട്ടോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടിയത്. ഗവര്‍ണര്‍ ഗോബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഗവര്‍ണറുടെ യാത്രയ്ക്കായി വിമാനത്താവളം വരെ വന്‍ പൊലീസ് സന്നാഹമായിരുന്നു നിലയുറപ്പിച്ചത്. ഇത് മറികടന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

READ ALSO:ലവ് യു നചുക്ക; നസ്രിയക്ക് ആശംസകള്‍ നേര്‍ന്ന് റയാനും മേഘ്‌നയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News