വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐ: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ

വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐയെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. മറ്റൊരു പേക്കൂത്തിനു മുന്നിലും ഞങ്ങള്‍ പതറില്ലെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. രാജ്ഭവന്‍ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പ്രതികരണം. നീറ്റ് പരീക്ഷ വിഷയത്തിലായിരുന്നു എസ്എഫ്‌ഐയുടെ രാജ്ഭവന്‍ മാര്‍ച്ച്.നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്‌ഐയുടെ രാജ്ഭവന്‍ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉള്‍പ്പടെ 9 പേര്‍ റിമാന്‍ഡിലായത്.

ALSO READ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News