കേരളവര്‍മയില്‍ എസ്എഫ്‌ഐ തന്നെ; കെ എസ് അനിരുദ്ധന്‍ ചെയര്‍മാന്‍

തൃശൂര്‍ കേരളവര്‍മ കോളേജില്‍ നടന്ന റീകൗണ്ടിംഗില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി തന്നെ വിജയിച്ചു. എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധനാണ് വിജയിച്ചത്. മൂന്ന് വോട്ടുകള്‍ക്കാണ് ജയം. കെ എസ് യു സ്ഥാനാര്‍ത്ഥി അനിരുദ്ധൻ 892 വോട്ടും ശ്രീക്കുട്ടൻ 889 വോട്ടും നേടി.

READ ALSO:കര്‍ഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; സംയുക്ത കിസാന്‍ മോര്‍ച്ച

എസ്എഫ്ഐക്കെതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾക്കും നുണകൾക്കും കനത്ത തിരിച്ചടിയാണ് ഈ വിജയമെന്ന് എസ്എഫ്ഐ അറിയിച്ചു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നും ആവശ്യപ്പെട്ട് കെഎസ് യു  ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാവില്ലെന്നും വോട്ടുകൾ  വീണ്ടും എണ്ണാനുമാണ് കോടതി വിധിച്ചത്.

ആദ്യഘട്ട വോട്ടെണ്ണലിൽ എസ്എഫ്ഐ വിജയിച്ചത് ക്രമക്കേടിലൂടെയാണെന്ന് ആരോപിച്ച് വൻ ആക്രമണമാണ് എസ് എഫ്ഐയ്ക്ക് നേരെ നടത്തിയത്. അതേസമയം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാക്കിയെല്ലാ സീറ്റിലും എസ്എഫ്ഐതന്നെയാണ് ജയിച്ചത്. ചെയർമാൻ സ്ഥാനമാണ് കെഎസ് യു വിവാദമാക്കിയത്. ആ കള്ളക്കഥകളാണ് റീകൗണ്ടിങ്ങിൽ മൊത്തം പൊളിഞ്ഞു വീണത്.

READ ALSO:തട്ടിക്കൊണ്ടുപോകല്‍ കേസ്; പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News