നെറ്റ് പരീക്ഷ അട്ടിമറി; കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്

SFI

നെറ്റ് പരീക്ഷ അട്ടിമറി വിഷയത്തിൽ കണ്ണൂരിൽ എസ് എഫ് ഐ മാർച്ച് സംഘടിപ്പിച്ചു. ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നു.

ALSO READ: യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; അബുദബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

അതേസമയം നീറ്റ് യു ജി ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജികളിലാണ് നടപടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.കൗണ്‍സിലിംഗ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് എ എ റഹീം എം പി. രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും റഹിം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ALSO READ: ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: എ എ റഹീം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News