ഐടിഐകളിലെ പഠനസമയം പുനക്രമീകരിക്കുക, ഐടിഐ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി പിടിച്ചു എസ്എഫ്ഐ ഐടിഐ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അഞ്ചു കൃഷ്ണ, അക്ഷയ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അമൽ ഐടിഐ സബ് കമ്മറ്റി ഭാരവാഹികൾ റിയാസ്, അമൃത ഉൾപ്പെടെയുള്ളയുള്ളവരെ അറസ്റ്റ് ചെയ്തു. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
അതേ സമയം ഐടിഐകളിലെ വനിതാ ട്രെനികൾക്ക് മാസത്തിൽ രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും ഐടിഐകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
also read; കൊച്ചിയിൽ വിനോദസഞ്ചാര സംഘത്തിന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ‘വില്ലീസ് കിച്ചൻ’ പൂട്ടിച്ച് പൊലീസ്
ശനിയാഴ്ചകളിൽ അവധിയായതിനാൽ പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിച്ചു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായും മറ്റു പ്രവർത്തനങ്ങൾക്കായും ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here