‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; സുധാകരന്റെ തെറിവിളിയെ പരിഹസിച്ച് എസ്എഫ്ഐയുടെ പോസ്റ്റർ

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ സോഷ്യൽമീഡിയയിൽ അടക്കം വിമർശനവും ട്രോളുകളും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പത്തനംതിട്ടയിൽ എസ് എഫ് ഐ വെച്ച പോസ്റ്ററാണ് വൈറലാകുന്നത്. ‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’ എന്നാണ് പോസ്റ്ററിലെ വാക്കുകൾ. സതീശനെതിരെയുള്ള സുധാകരന്റെ പരാമർശത്തെ തുടർന്നാണ് ഇത്തരത്തിലൊരു പോസ്റ്ററും പത്തനംതിട്ട എസ് എഫ് ഐയുടേതായി പ്രത്യക്ഷപെട്ടത്.

ALSO READ; “നല്ലതെല്ലാം ഉണ്ണികൾക്ക്”, ‘ഖേരള’മെന്നും ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോൾ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്; ഡോ.തോമസ് ഐസക്

ആലപ്പു‍ഴ ഡിസിസി ഓഫീസില്‍ വെച്ചായിരുന്നു സംഭവം. അതേസമയം സംഭവത്തിൽ താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നാണ് കെ സുധാകരന്‍ പറയുന്നത്. സതീശനും താനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. മാധ്യമങ്ങളാണ് തന്നോട് മാപ്പു പറയേണ്ടത്. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നുമാണ് സുധാകരന്‍ പറയുന്നത്.പ്രതിപക്ഷ നേതാവിനോട് തനിക്ക് ഒരു ദേഷ്യവും ഇല്ല. മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി, അതേ പറഞ്ഞിട്ടുള്ളൂവെന്നാണ് സുധാകരൻ പറയുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇങ്ങനെ ഒരു പ്രചാരണം കൊടുത്തത് ശരിയായില്ല എന്നാണ് സുധാകരൻ പറയുന്നത്.

സമരാഗ്നി പരിപാടിക്കിടയിൽ നിന്ന് കെ സുധാകരൻ ദേഷ്യപ്പെട്ട് മടങ്ങുകയായിരുന്നു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് അടക്കമുള്ള ഭാരവാഹികള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ‍ഴങ്ങാന്‍ കെ സുധാകരന്‍ തയ്യാറായില്ല.

ALSO READ: “വ്യാജചികിത്സകർക്കും അനധികൃത സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി വേണം”: ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News