‘പ്രത്യേക മതവിഭാഗത്തിന് ആരാധനയ്ക്കായി സമരം നടത്തിയെന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണം’: എസ്.എഫ്.ഐ

SFI-Nirmala COllege

കൊച്ചി: മൂവാറ്റുപുഴ നിർമല കോളേജിൽ പ്രത്യേക മതവിഭാഗത്തിന് ആരാധനയ്ക്കായി സമരം നടത്തിയെന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തിലെ ക്യാംപസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്.എഫ്.ഐയെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.

മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പ്രിൻസിപ്പാൾ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കുന്നത് സംഘപരിവാർ, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. എസ്.എഫ്.ഐ ഏരിയാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ആ ക്യാമ്പസിൽ പഠിക്കുന്ന എസ്.എഫ്.ഐ നേതൃത്വം ആരും തന്നെ ആ സമരത്തിൻ്റെ ഭാഗമായിട്ടില്ല.

Also Read- ‘ദില്ലി കോച്ചിംഗ് സെന്ററില്‍ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

സംഘപരിവാർ – കാസ നുണ ഫാക്ടറികളിൽ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ ഉൾപ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണ്. സത്യം തിരിച്ചറിഞ്ഞ്, അത് പ്രചരിപ്പിക്കാൻ എസ്.എഫ്.ഐയെ സ്നേഹിക്കുന്നവർ തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി. എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News