കണ്ണൂരിൽ ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; നടുറോഡിലിറങ്ങി ഗവർണർ

ഗവർണർക്കെതിരെ കണ്ണൂർ മട്ടന്നൂരിൽ എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം. സി ആർ പി എഫ് വലയംഭേദിച്ച് കരിങ്കൊടി കാട്ടി എസ് എഫ് ഐ.
അതേസമയം പ്രതിഷേധത്തിനിടെ വാഹനത്തിൽ നിന്നും നടുറോഡിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ALSO READ: വെറും നാല് ദിവസത്തില്‍ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ കടത്തിവെട്ടി ഭ്രമയുഗത്തിന്റെ വിജയത്തേരോട്ടം

ഗവർണർ കടന്നുപോകുന്നതറിഞ്ഞ് നേരത്തെ തന്നെ എസ് എഫ് ഐ പ്രവർത്തകർ മട്ടന്നൂർ ടൗണിലേക്ക് പ്രതിഷേധവുമായെത്തി. കരിങ്കൊടിയും ബാനറും പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രതിഷേധം.വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ഗവർണറുടെ വാഹനവ്യൂഹം എത്തിയതോടെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചു.ഇതിനിടെ വാഹനം നിർത്തി പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധക്കാർക്ക് നേരെ നീങ്ങി.

ALSO READ: കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

എവിടെ പ്രതിഷേധിച്ചാലും ഞാൻ പുറത്തിറക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഗവർണർ മുന്നോട്ട് നീങ്ങിയത്. പത്ത് മിനിറ്റിന് ശേഷമാണ് ഗവർണർ വാഹനത്തിലേക്ക് തിരികെ കയറിയത്. ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ നേതാക്കൾ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മൂന്നിടങ്ങളിൽ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News