ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം

SFI

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥി പ്രതിഷേധം. ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലറായി മോഹനൻ കുന്നുമ്മലിനെ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.നൂറു കണക്കിന് വിദ്യാർഥികൾ അണിനിരന്ന മാർച്ചിൽ വിദ്യാർഥി പ്രതിഷേധം അലയടിച്ചു.

സംഘപരിവാർ അനുകൂല ചെയറായ സനാതന ധർമ പീഠത്തിൻ്റെ കെട്ടിട ശിലാസ്ഥാപനത്തിനാണ് ഗവർണർ ക്യാമ്പസിലെത്തിയത്.ഗവർണർക്കെതിരെ പ്രതിഷേധമുയർത്തി,ക്യാമ്പസിൽ എസ്എഫ്ഐ കെട്ടിയ ‘ സങ്കി ചാൻസിലർ ഗോബാഗ് ‘ ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് പലവട്ടം അഴിച്ചു മാറ്റി. എന്നാൽ പ്രകടനമായി എത്തിയ പ്രവർത്തകർ വീണ്ടും ബാനറുകൾ ഉയർത്തി.എസ്എഫ്ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ ഹരിമോൻ, നസീഫ്, പി അക്ഷര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ALSO READ: എഡിഎം നവീൻ ബാബുവിന്റെ മരണം; വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കളക്ടർ

അതേസമയം വിദ്യാർഥികളുടെ സൗകര്യം ഉപയോഗപ്പെടുത്തി പുറത്തുനിന്നുള്ളവരാണ് പ്രതിഷേധത്തിന് പിന്നിലെന്നായിരുന്നു ഗവർണറുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News