സര്‍ക്കാര്‍ ലിസ്റ്റ് തള്ളി ഗവര്‍ണറുടെ നിയമനം; കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

SFI

കെടിയു വി സിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. അനധികൃതമായി വിസിയെ നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. ഇക്കാര്യം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഹൈക്കോടതി വിധി മാനിക്കാതെ സര്‍ക്കാര്‍ ലിസ്റ്റ് തള്ളിയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിസി നിയമനം നടത്തിയത്. നിയമത്തെയും, കോടതി വിധികളെയും വെല്ലുവിളിച്ച് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫ്, കെഎസ് യു, എംഎസ്എഫ് പിന്തുണയോടെയാണെന്നും എസ്എഫ്‌ഐ ആരോപിച്ചു.

ALSO READ: http://ഇന്നിത്തിരി കുറവുണ്ട്; ‘പൊന്നു’വിലയിൽ നേരിയ ഇടിവ്

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ നിന്ന് മാത്രമേ സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ പാടുള്ളൂ എന്ന ഹൈക്കോടതി വിധി വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുന്ന സമയത്താണ് സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളെയും, ഹൈക്കോടതി ഉത്തരവുകളെയും വെല്ലുവിളിച്ച് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതിക, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചത്.

ALSO READ: വിഴിഞ്ഞം തുറമുഖം പദ്ധതി; സപ്ലിമെന്ററി കരാറില്‍ ഒപ്പുവച്ചു

സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെയുമാണ് നിയമിച്ചിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് ഹൈക്കോടതിയെ പോലും വെല്ലുവിളിച്ചുള്ള നീക്കം ചാന്‍സലര്‍ നടത്തുന്നത്. ഇത് അനുവദിച്ച് കൊടുക്കാനാവില്ലെന്നും, നിയമവാഴ്ചയെ വെല്ലുവിളിച്ചുളള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സമരച്ചൂടറിയുമെന്നും, കേരളത്തിലെ യുഡിഎഫ് നേതൃത്വവും, കെഎസ്യു , എംഎസ്എഫ് ഉള്‍പ്പെടെയുള്ള അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന കാവിവത്കരണത്തെ പിന്തുണച്ച് മിണ്ടാതെ ഇരിക്കുകയാണെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News