ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം; ആര്‍ഷോയേയും അനുശ്രീയേയുമുള്‍പ്പെടെ അറസ്റ്റ് ചെയ്തുനീക്കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയേയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റെ അനുശ്രീയേയുമുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് മറുപടിയുണ്ടോയെന്ന് ചോദിച്ച എസ്എഫ്ഐ ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്നും തുറന്നടിച്ചു. ഗവര്‍ണര്‍ ഗസ്റ്റ്ഹൗസിലെത്തുന്ന സാഹചര്യത്തിലാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്.

Also Read : വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ? ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്ന് എസ്എഫ്‌ഐ

നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ബാനറുയര്‍ത്തിയിരുന്നു. ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും ചാന്‍സലര്‍ തിരിച്ചു പോകണമെന്നുമാണ് എസ്എഫ്‌ഐ ബാനറിലുണ്ടായിരുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് യൂണിവേഴ്‌സിറ്റി ക്യാംപസിലെത്താനിരിക്കെയാണ് പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News