കോഴിക്കോട് ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ പ്രിൻസിപ്പാൾ മർദിച്ച സംഭവം; പ്രതിഷേധവുമായി എസ്എഫ്ഐ

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിച്ച കോളേജ് പ്രിൻസിപ്പാളിനെതിരെ കേസെടുത്തു. പ്രിൻസിപ്പാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളേജിലേക്ക് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. മർദ്ദിച്ച പ്രിൻസിപ്പാളിനെയും അധ്യാപകനെയും പുറത്താക്കും വരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ വെച്ച് എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിനെ മർദിച്ച സംഭവത്തിലാണ് പ്രിൻസിപാളിനെതിരെ സുനിൽ ഭാസ്ക്കറിനെതിരെകേസെടുത്തത്.

Also Read: റോഡ് നിര്‍മാണം; ഉദ്യോഗസ്ഥ അലംഭാവമുണ്ടായാല്‍ പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലുമെന്ന് ഭിഷണിപ്പെടുത്തൽ,മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സ്റ്റാഫ് സെക്രട്ടറി രമേശനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രിൻസിപ്പാളിനെ കോളജിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോളജിലേക്ക് എസ് എഫ് ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബാരിക്കേഡ് മറിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ കോളജ് ക്യാമ്പസിനകത്ത് പ്രതിഷേധം തീർത്തു. .പ്രിൻസിപ്പാൾ സുനിൽ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ.പി രമേശനെതിരെയും നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

Also Read: രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സിപിഐഎം അംഗം സുനീറും ജോസ് കെ മാണിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News