വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ പ്രതിഷേധവുമായി എസ്എഫ്ഐ

വയനാട്ടിൽ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ എസ്‌എഫ്.ഐ പ്രതിഷേധം.ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസ്‌ മാർച്ച്‌ നടത്തി. ജില്ലയിലെ 19 സ്കൂളുകളിൽ പെൺകുട്ടികൾക്ക്‌ വിശ്രമ മുറി ഒരുക്കുന്ന പദ്ധതിയിലാണ്‌ വെട്ടിപ്പ്‌ നടത്തിയത്‌. 50 ശതമാനംപോലും പ്രവൃത്തി പൂർത്തിയാക്കുന്നതിന്‌ മുമ്പ്‌ കരാർ ഏജൻസിക്ക്‌ 95 ലക്ഷം രൂപ കൈമാറി അഴിമതി നടത്തിയതായി എസ്‌എഫ്‌ഐ ആരോപിച്ചു.
മാർച്ച്‌ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ് ‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം എസ് ആദർശ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി സി പ്രണവ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സ്റ്റാലിൻ ജോഷി, വൈസ് പ്രസിഡന്റ് അപർണ ഗൗരി എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News