മലപ്പുറം പൊന്നാനിയിൽ ഗവർണർക്കെതിരെ ബാനർ ഉയർത്തി എസ്എഫ്ഐ. പൊന്നാനി എരമംഗലത്താണ് ബാനർ സ്ഥാപിച്ചത്. ‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ ‘എന്ന് എഴുതിയ ബാനർ ആണ് സ്ഥാപിച്ചത്. ഇന്ന് 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്.
Also Read: അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത്
പൊന്നാനി എരമംഗലത്ത് മുൻ കോൺഗ്രസ് നേതാവ് പി.ടി.മോഹന കൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. കോൺഗ്രസ് നേതാവ് വി.എം.സുധീരൻ അധ്യക്ഷൻ ആകുന്ന പരിപാടിയിൽ രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി. കോൺഗ്രസ് നേതാവിൻ്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ ക്ഷണിച്ചതിൽ യൂത്ത്കോൺഗ്രസ് നേരത്തെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു.
Also Read: ധീരജ് രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടാണ്ട്
അതേസമയം ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാത്തതിനെ തുടർന്ന് ഇന്നലെ എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു. എന്നാൽ മാർച്ച് നിശ്ചയിച്ച ഇന്നലെ തന്നെ ഗവർണർ ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ പങ്കെടുക്കാൻ പോയതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ എൽഡിഎഫ് ഇന്നലെ ഹർത്താൽ ആചരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here