നിരുപാധികം സിദ്ധാർത്ഥിൻ്റെ കുടുംബത്തോടൊപ്പം; കുപ്രചരണം തിരിച്ചറിയുക: എസ്എഫ്ഐ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ. പാർലമെൻ്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തെ ആക്രമിക്കാൻ വേണ്ടി പാചകം ചെയ്തെടുത്ത പെരുംനുണയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി  പി.എം ആർഷോക്കെതിരെ ഇന്ന് ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ.

also read: തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭം; രമേശ് ചെന്നിത്തലയെ തടഞ്ഞുവച്ച് നാട്ടുകാർ

പ്രസ്തുത ആരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ എസ്എഫ്ഐ തയ്യാറാണ്. എസ്എഫ്ഐക്ക് ഒരു പങ്കുമില്ലാത്ത പ്രശ്നത്തിൽ എസ്എഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.

also read:കടലാക്രമണം: തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News