ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ നിർമ്മൽ മാധവിനെപ്പറ്റി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ശ്രദ്ധേയമായ കുറിപ്പ്. യു.ഡി.എഫ് ഗവണ്മെന്റ് സകല മാനദണ്ഡങ്ങളും മറി കടന്ന് അനധികൃതമായി കോഴിക്കോട് വെസ്റ്റ് ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നൽകിയ നിർമ്മലിനെപ്പറ്റിയുള്ള വിവരങ്ങളാണ് കുറിപ്പിലുള്ളത്.
Also Read:“നിർമ്മൽ മാധവ് “, അന്ന് ഉമ്മൻചാണ്ടി അനധികൃതമായി പ്രവേശനം നൽകിയ കെഎസ്‌യുകാരൻ; ഇന്ന് ക്വട്ടേഷൻ പ്രതി
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
ഓർമ്മയുണ്ടോ നിർമ്മൽ മാധവിനെ..
ഉമ്മൻചാണ്ടിയുടെ യു.ഡി.എഫ് ഭരണ കാലത്ത് എസ്.എഫ്.ഐ പ്രവർത്തകരെ നരനായാട്ട് നടത്തിക്കൊണ്ട് യു.ഡി.എഫ് ഗവണ്മെന്റ് സകല മാനദണ്ഡങ്ങളും മറി കടന്ന് അനധികൃതമായി കോഴിക്കോട് വെസ്റ്റ് ഹിൽ ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജിൽ പ്രവേശനം നൽകിയ അതേ നിർമ്മൽ മാധവ്.
ആ നിർമ്മൽ മാധവ് ഇന്ന് ക്വട്ടേഷൻ കേസിൽ പിടിയിലായി. എടപ്പറ്റ സ്വദേശിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കേസിലാണ് നിർമ്മൽ മാധവ് കൂട്ടാളികളുടെ കൂടെ അറസ്റ്റിലായത്. സ്വന്തം അമ്മക്കെതിരെ അശ്ലീല പ്രചരണം നടത്തിയതിന് അമ്മ കൊടുത്ത പരാതിയിൽ ഇയാൾക്കെതിരെ മുന്നേ വേറെയും കേസുണ്ടായിരുന്നു.
2011ലാണ് നിർമ്മൽ മാധവിന് ഉമ്മൻചാണ്ടി അനധികൃതമായി കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ.എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം നൽകിയത്. എൻട്രൻസ് പരീക്ഷയിൽ 22,784 റാങ്ക് നേടിയ നിർമ്മൽ സ്വാശ്രയ കോളേജിൽ മെക്കാനിക്കൽ എഞ്ചിനിയറിങ് കോഴ്സിൽ ചേരുന്നു. ഒന്നും രണ്ടും സെമസ്റ്ററിന് ശേഷം അവിടെ നിന്നും റിലീവ് വാങ്ങി മറ്റൊരു സ്വാശ്രയ കോളേജിൽ സിവിൽ എഞ്ചിനിയറിങിന് ചേരുന്നു. അടുത്ത വർഷം ഉമ്മൻചാണ്ടി പ്രത്യേക ഉത്തരവിറക്കി കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനിയറിങ് അഞ്ചാം സെമസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നു. മെറിറ്റും സംവരണ മാനദണ്ഡങ്ങളും എല്ലാം അട്ടിമറിച്ചുള്ള പ്രവേശനം. റാങ്കിനുള്ളിൽ ഉൾപ്പെട്ട മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസിലേക്കാണ് 22,784 -ാം റാങ്കുകാരനെ തിരുകി കയറ്റിയത്. അതും മൂന്നും നാലും സെമസ്റ്റർ പഠിക്കാത്ത , പരീക്ഷയെഴുതാത്ത, റിലീവ് വാങ്ങി പോന്ന കോഴ്സിലേക്ക്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ നിയമങ്ങളും ലംഘിച്ച് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.
Also Read: നടന്‍ ബൈജുവിന്റെ മകള്‍ക്ക് എംബിബിഎസ്; ഡോ. വന്ദനയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം
മാനേജ്മെന്റ് ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോ ചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ലാതിരിക്കെയായിരുന്നു ആ വഴിവിട്ട നീക്കങ്ങൾ.
ഇതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം ചെയ്ത വിദ്യാർഥികളെ അതിക്രൂരമായി തല്ലിചതച്ചും വെടിവെച്ചുമാണ് അന്നത്തെ പൊലീസും മുഖ്യമന്ത്രിയും നേരിട്ടത്. സമരക്കാർക്ക് നേരെ തോക്ക് ചൂണ്ടുന്ന ഡി.വൈ.എസ്. പി രാധാകൃഷ്ണ പിള്ളയുടെ ഫോട്ടോ മനസിൽ നിന്ന് പോവാറായിട്ടില്ല. ഒട്ടനവധി എസ്.എഫ്.ഐ സഖാക്കളാണ് ഈ സമരത്തിന്റെ പേരിൽ ജയിൽ വാസം അനുഷ്ഠിക്കുകയും ഉമ്മൻചാണ്ടിയുടെ പ്രതികാര നടപടിയുടെ ഭാഗമായി കേസിൽ പെടുത്തി ജോലി സാധ്യതകൾ പോലും ഇല്ലാതാക്കിയത്. മന്ത്രി മുഹമ്മദ് റിയാസ് അടക്കം ഇന്നത്തെ DYFI സ്റ്റേറ്റ് ലീഡർഷിപ്പിനെ ആ കാലത്ത് കേസുകളിലൂടെ വേട്ടയാടി. സർക്കാർ ജോലി ലഭിക്കാനായി പോലീസിനെ അക്രമിച്ച ABVP ക്കാരുടെ കേസ് ഒഴിവാക്കി കൊടുത്ത ഉമ്മൻ ചാണ്ടി ഭരണം ഈ അനധികൃത പ്രവേശനത്തിന്റെ ഭാഗമായി സമരം ചെയ്ത വിദ്യാർത്ഥി നേതാക്കളെ വേട്ടയാടി. സമീപ കാലത്താണ് ആ കേസിൽ അന്നത്തെ SFI നേതാക്കളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി വന്നത്.
ആ കെ.എസ്.യു – കോൺഗ്രസ് മാനസ പുത്രനാണ് ഇന്ന് നല്ലൊരു ക്വട്ടേഷൻ നേതാവായി വളർന്നിരിക്കുന്നത്. പി.സി വിഷ്ണു നാഥിന്റെയും, ഷാഫി പറമ്പിലിന്റെയുമൊക്കെ ഇടയിൽ നിന്ന് ഉമ്മൻചാണ്ടിയുടെ കാലിൽ പിടിച്ച് അനുഗ്രഹം വാങ്ങുന്ന ആ ക്വട്ടേഷൻ നേതാവിനെ കുറിച്ച് എസ്.എഫ്. ഐയുടെ ചോര കുടിക്കാനിറങ്ങിയ എത്ര മാധ്യമങ്ങൾ വാർത്തയാക്കുമെന്ന് കാണാം.
പി എം ആർഷൊ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here